ക​വ​ള​മു​ക്ക​ട്ട​ക്ക് സ്വ​ന്തം ക​ളി​സ്ഥ​ല​മാ​യി
Saturday, July 20, 2024 5:17 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​മു​ക്ക​ട്ട ജി​എ​ല്‍​പി സ്കൂ​ളി​നെ യു​പി സ്കൂ​ളാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​നും പൊ​തു​ക​ളി​സ്ഥ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം കൈ​മാ​റി. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ല്‍ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ധാ​രം കൈ​മാ​റി​യ​ത്.

അ​ബ്ദു​ള്‍​ക​ബീ​ര്‍ അ​ഞ്ച​ച്ച​വി​ടി​യു​ടെ പ​ക്ക​ല്‍ നി​ന്നു 97 സെ​ന്‍റ് സ്ഥ​ല​മാ​ണ് വാ​ങ്ങി​യ​ത്. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ​യും ബാ​ക്കി വ​രു​ന്ന തു​ക ത​ദ്ദേ​ശ​വാ​സി​ക​ള്‍ സ്വ​രൂ​പി​ച്ചു​മാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​നീ​ഷ് ക​വ​ള​മു​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റെ​നി സൈ​മ​ന് ആ​ധാ​രം കൈ​മാ​റി. ബ്ലോ​ക്ക് അം​ഗം പി.​എം. ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ള്‍ ഹ​മീ​ദ് ല​ബ്ബ, വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, എ.​കെ. ഉ​ഷ, രാ​ജ​ശ്രീ, എം.​എ. റ​സാ​ഖ്, നി​ഷാ​ദ് പൂ​ക്കോ​ട്ടും​പാ​ടം,

വി.​പി. അ​ഫീ​ഫ, വി​ലാ​സി​നി, സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍, ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ലി​നീ​ഷ്, പ്ര​ഭാ​ക​ര​ന്‍ മു​തു​ക്കാ​ട്, കെ. ​വാ​സു​ദേ​വ​ന്‍, അ​മീ​ര്‍ വ​ള്ളി​ക്കാ​ട​ന്‍, അ​ബ്ദു​ള്‍ റ​ഷീ​ദ്, സു​നി​ല്‍ ബാ​ബു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.