ആ​ര്യാ​ട് ഗോ​പി മാ​ധ്യ​മ അ​വാ​ർ​ഡ്: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Saturday, July 20, 2024 7:10 AM IST
കൊ​ല്ലം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജ​ന​യു​ഗം വാ​രി​ക​ എ​ഡി​റ്റ​റു​മാ​യി​രു​ന്ന ആ​ര്യാ​ട് ഗോ​പി​യു​ടെ സ്‌​മ​ര​ണാ​ർ​ഥം ആ​ര്യാ​ട് ഗോ​പി കു​ടും​ബ ട്ര​സ്റ്റും കൊ​ല്ലം പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ദൃ​ശ്യ​മാ​ധ്യ​മ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച റി​പ്പോ​ർ​ട്ട​ർ​ക്കും കാ​മ​റാ​മാ​നു​മാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. 2023 ജൂ​ൺ 30 മു​ത​ൽ 2024 ജൂ​ൺ 30 വ​രെ കേ​ര​ള​ത്തി​ലെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്‌​ത മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടു​ക​ളും ഹ്യൂ​മ​ൻ ഇ​ന്‍ററ​സ്റ്റ് സ്റ്റോ​റി​യു​ടെ മി​ക​ച്ച ദൃ​ശ്യ​ങ്ങ​ളു​മാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്റ്റോ​റി​ക​ൾ പ​ര​മാ​വ​ധി ര​ണ്ട് മി​നി​റ്റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഒ​രാ​ൾ ഒ​രു എ​ൻ​ട്രി മാ​ത്ര​മേ ന​ൽ​കാ​ൻ പാ​ടു​ള്ളു.


വീ​ഡി​യോ ഗൂ​ഗി​ൾ ഡ്രൈ​വി​ൽ അ​പ് ലോ​ഡ് ചെ​യ്‌​ത ശേ​ഷം ഡൗ​ൺ​ലോ​ഡ് ലി​ങ്കും സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും പാ​സ് പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ഫോ​ൺ​ന​മ്പ​രും സ​ഹി​തം ഓ​ഗ​സ്റ്റ് ആറിന​കം [email protected] ഇ ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. 10001 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്‌​തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ര്യാ​ട് ഗോ​പി അ​നു​സ്മ‌​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. ഫോൺ : 0474-2741371, 2960868.