മെ​ഡി​ക്ക​ല്‍​ കോ​ള​ജ് കാ​മ്പ​സി​ല്‍ മൂ​ന്നി​ട​ത്തു മ​രം വീ​ണു; ര​ണ്ടു കാ​റു​ക​ള്‍ ത​ക​ര്‍​ന്നു
Thursday, July 18, 2024 3:21 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് കാന്പസിൽ മൂ​ന്നി​ട​ത്തു മ​രം വീ​ണു. ചാ​ക്ക​യി​ല്‍നി​ന്ന് ഒ​രു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​മെ​ഡി​ക്ക​ല്‍​കോ​ള​ജ് വ​ള​പ്പി​ല്‍ മാ​രു​തി ഈ​ക്കോ, ആ​ള്‍​ട്ടോ കാ​റു​ക​ള്‍​ക്കു മു​ക​ളി​ലൂ​ടെ വേ​പ്പു​മ​രം വീ​ണ​താ​ണ് ഒ​ന്നാ​മ​ത്തെ സം​ഭ​വം.

രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ എ​ത്തി​യ കാ​റു​ക​ളാ​യി​രു​ന്നു ഇ​ത്. മ​രം​വീ​ണ് കാ​റു​ക​ളു​ടെ മു​ന്‍​ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്നു. ഉ​ച്ച​തി​രി​ഞ്ഞ് രണ്ടുമ​ണി​യോ​ടു​കൂ​ടി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​യി ഒ​ടി​ഞ്ഞു​തൂ​ങ്ങി​നി​ന്ന വാ​ക​മ​ര​ത്തി​ന്‍റെ ശി​ഖ​രം നി​ലം​പൊ​ത്തി.പ​ക്ഷേ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല. വൈ​കു​ന്നേ​രം 3.30ന് ​ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് കൂ​റ്റ​ന്‍ പാ​തി​രി​മ​രം നി​ലം​പൊ​ത്തി.


കെ​ട്ടി​ട​ത്തി​നു നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ക​യും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ള്‍ പൊ​ട്ടു​ക​യും ചെ​യ്തു. ചാ​ക്ക ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍നി​ന്ന് ഗ്രേ​ഡ് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻഡ്് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍​ ആ​ൻഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ശം​ഭു മാ​ധ​വ്, സു​ധീ​ഷ്, പൊ​ന്‍​രാ​ജ്, ഡ്രൈ​വ​ര്‍​മാ​രാ​യ ഹ​രി​കു​മാ​ര്‍, സു​ബി​ന്‍, ഹോം​ഗാ​ര്‍​ഡ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ണ മ​ര​ശി​ഖ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ത്.