തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ രാ​മാ​യ​ണ​സ​ന്ധ്യ ആ​രം​ഭി​ച്ചു
Saturday, July 20, 2024 7:38 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള രാ​മാ​യ​ണ​സ​ന്ധ്യാ​ച​ര​ണ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ൾ തു​ഞ്ച​ൻ സ്മാ​ര​ക​മ​ണ്ഡ​പ​ത്തി​ൽ നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, സു​ധാ ഹ​രി​കു​മാ​ർ, മ​ണ​ക്കാ​ട് ഗോ​പ​ൻ, ആ​റ്റു​കാ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി, കെ. ​മു​ര​ളീ​ധ​ര​ൻ, ആ​ർ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് കു​രീ​പ്പു​ഴ സ​ജീ​വും പി.​കെ. ഗോ​പ​കു​മാ​ര​നും രാ​മാ​യ​ണ​പാ​രാ​യ​ണം ന​ട​ത്തി. സ​ന്ധ്യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ഞ്ച​ൻ സ്മാ​ര​ക മ​ണ്ഡ​പ​ത്തി​ൽ ക​ർ​ക്ക​ട​മാ​സം എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 7.30 വ​രെ രാ​മാ​യ​ണ​പാ​രാ​യ​ണം ഉ​ണ്ടാ​യി​രി​ക്കും.