സി​പി​എം ഗു​ണ്ടാ ആ​ക്ര​മ​ണം: ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Friday, July 19, 2024 6:48 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പോ​ലീ​സ് സി​പി​എ​മ്മി​ന് കു​ട​പി​ടി​ക്കു​ന്നു​വെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ശി​വ​ൻ​കു​ട്ടി. അ​രു​വി​ക്ക​ര എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​ന്‍റെ ഒ​ത്താ​ശ​യോ​‌ടെ സി​പി​എം ഗു​ണ്ട​ക​ൾ കാ​ട്ടാ​ക്ക​ട കൊ​റ്റം​പ​ള്ളി​യി​ലെ ഗ​ർ​ഭി​ണി​യേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ക്കു​ക​യും കാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അദ്ദേ ഹം. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാൻഡ് ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു.

കാ​ട്ടാ​ക്ക​ട പോ​ലീ​സ് എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​ന്‍റെ ജീ​വ​ന​ക്കാ​രാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ്രതികളെ സം​ര​ക്ഷി​ക്കാ​ൻ കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യും പോ​ലീ​സും കൂ​ട്ടു​നി​ന്നു. സി​പി​എം കൊ​ടു​ത്ത പ്ര​തി​ക​ളെ ഒ​രു​മ​ണി​ക്കൂ​ർപോ​ലും സ്റ്റേ​ഷ​നി​ലി​രു​ത്താ​തെ സ​ത്്ക​രി​ച്ചു വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.


സം​ഭ​വ​ദി​വ​സം കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും ബി​ജെ​പി നി​യ​മ​പ​ര​മാ​യി പ്ര​തി​ക​രി​ക്കും. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​ക്കെ​തി​രെ പോ​ ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തി​രു​നെ​ല്ലി​യൂ​ർ സു​ധീ​ഷ് അധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ള​യ​റ ര​തീ​ഷ്, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​രു​ത്താ​വൂ​ർ ച​ന്ദ്ര​ൻ, കാ​ട്ടാ​ക്ക​ട സ​ന്തോ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റു​കോ​ട് അ​നി​ൽ​കു​മാ​ർ, തൂ​ങ്ങാം​പാ​റ ബാ​ല​കൃ​ഷ്ണ​ൻ, അ​മ്പ​ല​ത്തി​ൻ​കാ​ല ജ​യ​കു​മാ​ർ, കാ​ട്ടാ​ക്ക​ട ശ​ശി, ല​ളി​ത, ശ്രീ​ജ, പൊ​ന്ന​റ ര​തീ​ഷ്, ഷാ​ജി​ലാ​ൽ, തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പങ്കെടുത്തു.