ക്രൈ​സ്റ്റ്‌ ന​ഗ​ര്‍ സെ​ൻ​ട്ര​ൽ സ്‌​കൂ​ളിൽ യൂ​ത്ത്‌ ഫെ​സ്റ്റി​വെ​ല്‍
Friday, July 19, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ്‌ ന​ഗ​ര്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ ക​ലോ​ത്സ​വം ക്രി​സ് എ​സ്ട്രേ​ഡ് - 2024 ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​ന്‍ വൈസ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി.​എ​സ്‌. പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ മ​ങ്ങാ​ട്‌ സി​എം​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റിയ​ത്തി​ല്‍ ന​ട​ന്ന പ്രി​ന്‍​സി​പ്പൽ‍ ഫാ. ​സേ​വ്യ​ര്‍ അ​മ്പാ​ട്ട്‌ സി​എം​ഐ, വൈ​സ്‌ പ്രി​ന്‍​സി​പ്പ​ൽ ഫാ. ​റോ​ബി​ന്‍ പ​തി​നാ​റി​ല്‍​ചി​റ സി​എം​ഐ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


അ​ക്കാ​ഡ​മി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യാ ജേ​ക്ക​ബ്‌ കോ​ശി, ആ​ര്‍​ട്സ്‌ ക്ല​ബ് സ്രെ​ക​ട്ട​റി​മാ​രാ​യ പി.​എ​സ്‌. പ്രി​ന്‍​സി, എ​സ്‌. ഭ​ഗ​വ​ത്‌, ആ​ര്‍. അ​രു​ന്ധ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ര്‍​ട്സ്‌ ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. പ്രി​ൻ​സി സ്വാ​ഗ​ത​വും ക​ലോ​ത്സ​വം ക​ൺ​വീ​ന​ർ ജെ. ​സൗ​മ്യ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലോ​ത്സ​വം ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ല​ക്ഷ്മി രം​ഗ​ന്‍, ശ്രു​തി ര​വീ​ന്ദ്ര​ന്‍, എം. ​രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.