ട്രാ​വ​ന്‍​കൂ​ര്‍ എ​ക്‌​സ്‌​പോ​ ആരംഭിച്ചു
Saturday, July 20, 2024 7:27 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ര്‍ നാ​ണ​യ​ങ്ങ​ള്‍ എ​ണ്ണിത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ണ​യ​പ്പ​ല​ക​ക​ള്‍, ക്രി​സ്തു​വി​നു മു​ന്‍​പു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ള്‍, പാ​ല​ന്മാ​ര്‍, ശാ​ലു​യ​ര്‍, വൈ​ശാ​ല, ചോ​ള-​ചേ​ര-​പാ​ണ്ഡ്യ​രു​ടെ നാ​ണ​യ​ങ്ങ​ള്‍... എ​ല്ലാം കാ​ണാം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യാ​ല്‍.

ഡ​ല്‍​ഹി​യി​ലെ സു​ല്‍​ത്താ​ന്മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ള്‍, കൊ​ളോ​ണി​യ​ല്‍ കാ​ല​ഘ​ട്ട​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല, പ​ന​യോ​ല​യി​ല്‍ അ​ക്ഷ​ര​ങ്ങ​ള്‍ എ​ഴു​തു​ന്ന​തി​നുപ​യോ​ഗി​ച്ചി​രു​ന്ന നാ​രാ​യം, ആ​യൂ​ര്‍​വേ​ദ മ​രു​ന്നു പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗോ​ക​ര്‍​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ലാ​റ്റ​ലി ആ​ന്‍​ഡ് ന്യൂ​മി​സ് മാ​റ്റി​ക്ക് അ​സോ​സി​യേ​ഷ​ന്‍ ആ​ണ് ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ട്രാ​വ​ന്‍​കൂ​ര്‍ എ​ക്‌​സ്‌​പോ 2024 എ​ന്ന പേ​രി​ല്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത്, കാ​ശ്മീ​ര്‍, ബ്രി​ട്ടീ​ഷ് ഇ​ന്ത്യ, ഫ്ര​ഞ്ച് ഇ​ന്ത്യ, മൈ​സൂ​ര്‍ തി​രു​വി​താം​കൂ​ര്‍, കൊ​ച്ചി ത​മി​ഴ്‌​നാ​ട്ടി​ലെ നാ​യ്ക്ക​ന്മാ​ര്‍, പാ​ള​യ​ക്കാ​ര്‍ എ​ന്നി​വ​രു​ടെ നാ​ണ​യ​ങ്ങ​ളുമുണ്ട്.


പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പാ​ള​യം രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫി​ലാ​റ്റ​ലി അ​സോ​സി​യേ​ഷ​ന്‍ അം​ഗം ഡോ.​ എ​ന്‍. ശ്രീ​ധ​ര്‍ ര​ചി​ച്ച ഇ​ന്ത്യ​യി​ലെ സു​ല്‍​ത്താ​ന്മാ​രു​ടെ നാ​ണ​യ​ങ്ങ​ള്‍ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

നാ​ണ​യം, ക​റ​ന്‍​സി നോ​ട്ട്, സ്റ്റാ​മ്പ്, എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി​യു​ള്ള സം​ഘ​ട​ന​യാ​ണ് ഫി​ലാ​റ്റ​ലി​ക് ആ​ന്‍​ഡ് ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍. ഇ​ന്ന​ലെ ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം നാ​ളെ സ​മാ​പി​ക്കും.