പൊ​ഴി​യൂ​രി​ൽ തു​റ​മു​ഖം: പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു കോ​ടി അ​നു​വ​ദി​ച്ചു
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: പൊ​ഴി​യൂ​രി​ൽ പു​തി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ നി​ർ​മാണ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

പു​തി​യ തു​റ​മു​ഖ​ത്തി​നാ​യു​ള്ള ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 65 മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ലി​മു​ട്ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കും. ഈ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലാ​ണ് പൊ​ഴി​യൂ​രി​ൽ പു​തി​യ തു​റ​മു​ഖം നി​ർ​മാണ​ത്തി​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.


343 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​തീ​ക്ഷി​ത അ​ട​ങ്ക​ൽ. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ത്താ​യാ​ണ് പു​തി​യ ഫി​ഷ​റീ​സ് തു​റ​മു​ഖം നി​ർ​മി​ക്കു​ന്ന​ത്.