ആ​നി മ​സ്ക്രീ​ൻ പ്ര​തി​മ​യ്ക്കുമുന്നിലെ സൗന്ദര്യവത്കരണം ശ​രി​യ​ല്ല: ഡോ. ​ത​രൂ​ർ എം​പി
Saturday, July 20, 2024 7:27 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​നി മ​സ് ക്രീ​ൻ പ്ര​തി​മ​യു​ടെ മു​ന്നി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ജ​ല​ധാ​ര പ്ര​തി​മ​യെ മറയ്ക്കുന്ന തരത്തിലാകുന്നത് ക​ണ്ടി​ല്ലെ​ന്നുവ​യ് ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നു ഡോ. ​ശ​ശി ത​രൂ​ർ എം​പി. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​നി മ​സ്ക്രീ​ൻ 61-ാം ച​ര​മ​ദി​നാ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ. ത​രൂ​ർ.

ആ​നി മ​സ്ക്രീ​ന്‍റെ പ്രാ​ധാ​ന്യം ന​ഷ്ട​പ്പെ​ടു​ന്ന​ത് അ​ധി​കാ​രി​ക​ൾ കാ​ണ​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ പാ​ർ​ല​മെ​ന്‍റ് അം​ഗം കൂ​ടി​യാ​യ ആ​നി മ​സ്ക്രീ​മി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​നി മ​സ്ക്രീ​ന്‍റെ പ്ര​വ​ർ​ത്ത​ന​വും പാ​ഠ​വും മ​ന​സി​ലാ​ക്കി സ​മൂ​ഹ​ത്തി​ൽ ഒ​രു​പാ​ട് ആ​നി മ​സ്ക്രീ​ൻ​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജി. ജോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.


‌കെഎൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, അ​തി​രൂ​പ​ത അ​ൽ​മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഡോ. ​മൈ​ക്ക​ൾ തോ​മ​സ്, നി​ക് സ​ണ്‍ ലോ​പ്പ​സ്, ജൂ​ണിയ​ർ ആ​നി​മ​സ്ക്രീ​ൻ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​ന്പാ​ട​ൻ, ഹെ​ൻ​ട്രി വി​ൻ​സ​ന്‍റ്, ജോ​ളി പ​ത്രോ​സ്, ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, സു​രേ​ഷ് സേ​വ്യ​ർ, ടി.​എ​സ്. ജോ​യി, ഷെ​യി​ൻ ജോ​സ​ഫ്,

യേ​ശുരാ​ജ്, അ​ന്ന റീ​ത്ത, സു​രേ​ഷ് പീ​റ്റ​ർ, എം. ​സു​ശീ​ല, പി. ​പ്ര​കാ​ശ്, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, ചാ​ൾ​സ് അ​ൽ​മേ​ഡ, ഡോ​ളി ഫ്രാ​ൻ​സി​സ്, മെ​ർ​ളി​ൻ, ആ​ന്‍റ​ണി ഗ്രേ​ഷ്യ​സ്, വി​മ​ല സ്റ്റാ​ൻ​ലി, ഡാ​ഫി​നി പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.