വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ക​ല്‍ വീ​ടു​ക​ള്‍ ഒ​രു​ക്ക​ണം: വ​നി​താ ക​മ്മി​ഷ​ന്‍
Saturday, July 20, 2024 7:38 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ക​ല്‍ വീ​ടു​ക​ള്‍ പോ​ലു​ള്ള സം​വി​ധാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ള​രെ​യേ​റെ അ​നി​വാ​ര്യ​മാ​ണെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ.​പി. സ​തീ​ദേ​വി.

തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍​ബാ​ല​ഭ​വ​നി​ല്‍ ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടെ​ങ്കി​ലും അ​ത് യ​ഥാ​വി​ധി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ല. വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം, സു​ര​ക്ഷ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. അ​ഞ്ചു മ​ക്ക​ള്‍ ഉ​ണ്ടാ​യി​ട്ടും ആ​രും സം​ര​ക്ഷി​ക്കാ​തെ ഒ​റ്റ​യ്ക്കു ക​ഴി​യേ​ണ്ടി വ​രു​ന്ന 85 വ​യ​സു​ള്ള അ​മ്മ​യു​ടെ പ​രാ​തി അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു.

വ​നി​താ ക​മ്മി​ഷ​ന്‍റെ ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് മാ​സം തു​ട​ക്കം കു​റി​ക്കും. സ്ത്രീ​ധ​ന വി​പ​ത്തി​നെ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.


സ്ത്രീ​ധ​ന​ത്തി​ന്‍റെ വ്യാ​പ​ന​വും ദു​ര​നു​ഭ​വ​ങ്ങ​ളും സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് സ്ത്രീ​ധ​നം വ്യാ​പ​കം. സ്ത്രീ​ധ​നം വ്യാ​പ​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​യി കേ​ര​ളം മാ​റ്റ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ല്‍​നി​ന്നു സ​മൂ​ഹ​ത്തെ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള കാ​മ്പ​യി​ന്‍ ന​ട​ത്തും.

സ്ത്രീ​ധ​ന​നി​രോ​ധ​ന ഓ​ഫീ​സ​ര്‍​മാ​ര്‍, വി​മ​ന്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, സ്ത്രീ​ധ​ന​ത്തി​ന്‍റെ വി​പ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​കും കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ക. വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഇ​ന്ദി​രാ ര​വീ​ന്ദ്ര​ന്‍,

അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി, വി.​ആ​ര്‍. മ​ഹി​ളാ​മ​ണി, അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ, ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍, സി​ഐ ജോ​സ് കു​ര്യ​ന്‍, അ​ഭി​ഭാ​ഷ​ക​രാ​യ കാ​വ്യ പ്ര​കാ​ശ്, സു​മ​യ, സ​രി​ത, അ​ശ്വ​തി, ര​ജി​ത റാ​ണി, സി​ന്ധു, സൂ​ര്യ, അ​ധീ​ന, കൗ​ണ്‍​സ​ല​ര്‍ സോ​ണി​യ, ക​വി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.