തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റിക്കാർഡ് വ​ർ​ധ​ന
Thursday, July 18, 2024 3:22 AM IST
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ (ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ) യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും എ​യ​ർ ട്രാ​ഫി​ക് മൂ​വ്‌​മെ​ന്‍റുക​ളു​ടെ (എ​ടി​എം) എ​ണ്ണ​ത്തി​ലും റിക്കാ​ർ​ഡ് വ​ർ​ധ​ന.

മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ 12.6 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു. പ്ര​തി​മാ​സ ശ​രാ​ശ​രി നാലു ല​ക്ഷം പി​ന്നി​ട്ടു. ഈ ​കാ​ല​യ​ള​വി​ൽ 7954 എ​യ​ർ ട്രാ​ഫി​ക് മൂ​വ്മെ​ന്‍റുക​ളാ​ണ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കാ​ല​യ​ള​വി​ൽ ഇ​ത് 6887 ആ​യി​രു​ന്നു- 14 ശതമാനം വ​ർ​ധ​ന.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10.38 ല​ക്ഷം ആ​യി​രു​ന്നു. രണ്ടു ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ഇ​ത്ത​വ​ണ കൂ​ടി​യ​ത്. ആ​കെ യാ​ത്ര ചെ​യ്ത 12.6 പേ​രി​ൽ 6.61 ല​ക്ഷം പേ​ർ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രും 5.98 ല​ക്ഷം പേ​ർ വി​ദേ​ശ യാ​ത്ര​ക്കാ​രു​മാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്ത അ​ന്താ​രാ​ഷ്‌​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഷാ​ർ​ജ​യും ആ​ഭ്യ​ന്ത​ര എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ബംഗളൂ​രു​വു​മാ​ണ് മു​ന്നി​ൽ. വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ത​ട​സ ര​ഹി​ത​വും മി​ക​ച്ച​തു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം.