കേ​ര​ള​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബാ​ക്കി മാ​റ്റും: മുഖ്യമന്ത്രി പിണറായി വിജയൻ
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബാ​ക്കി മാ​റ്റു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്നു വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മോ​ശ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ ഇ​ന്നു ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം ത​ര​ണം ചെ​യ്താ​ണ് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്തു​ന്ന മേ​ജ​ർ- മൈ​ന​ർ എ​ന്ന പു​തി​യ ആ​ശ​യ​മാ​ണ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് ഉ​യ​ർ​ന്ന മാ​ന​വി​ക​ത​യും, സ​ഹ​ജീ​വി സ്നേ​ഹ​വും ഉ​ണ്ടാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ നാ​ടി​നു നന്മ ​ചെ​യ്യു​ന്ന ഒ​രു ത​ല​മു​റ ഉ​ണ്ടാ​കൂയെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ഷി​താ റോ​യ്, ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ, ഡോ. ​എ. സ​ന്പ​ത്ത്, ഡോ. ​പി. അ​ജി​ത്കു​മാ​ർ, കൗ​ണ്‍​സി​ല​ർ ജി. ​മാ​ധ​വ​ദാ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി. ​കൃ​ഷ്ണ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.