വിദ്യാർഥികളെ അനുമോദിച്ചു
Friday, July 19, 2024 6:48 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര​മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്​എ​ൽസി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു. ആ​ര്യ​നാ​ട് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്കൻഡറി സ്‌​കൂ​ളി​ൽ ന​ട​ന്ന "തി​ള​ക്കം 2024' മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ജി.​സ്റ്റീ​ഫ​ൻ എം​എ​ൽഎ അ​ധ്യ​ക്ഷ​ത വഹിച്ചു.


മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർഥിക​ൾ​ക്കാ​ണ് എം​എ​ൽ​എ​യു​ടെ പു​ര​സ്‌​കാ​രം ന​ൽ​കി​യ​ത്. 600 വി​ദ്യാ​ർ​ഥി​ക​ളും എ​സ്​എ​സ്​എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച ഒന്പതു സ്‌​കൂ​ളു​ക​ളും പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.