ത​ല​ച്ചോ​റി​ല്‍ അ​പൂ​ര്‍​വ അ​ന്യൂ​റി​സം; അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​മാ​യി കിംസ് ഹെൽത്ത് മെ​ഡി​ക്ക​ല്‍ സം​ഘം
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​ച്ചോ​റി​ല്‍ അ​ന്യൂ​റി​സം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മും​ബൈ സ്വ​ദേ​ശി​നി​യി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​മാ​യി കിം​സ്‌​ഹെ​ല്‍​ത്തി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ 45 വ​യ​സു​കാ​രി കു​ളി​മു​റി​യി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യും തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

രോ​ഗി​യി​ല്‍ ന​ട​ത്തി​യ വി​ശ​ദ​മാ​യ ഡി​ജി​റ്റ​ല്‍ സ​ബ്ട്രാ​ക്ഷ​ന്‍ ആ​ന്‍​ജി​യോ​ഗ്രാ​ഫി​യി​ല്‍ (ഡി​എ​സ്എ) ത​ല​ച്ചോ​റി​ലെ സെ​റി​ബെ​ല്ല​ത്തി​ലേ​ക്ക് ര​ക്തം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ധ​മ​നി​ക​ളി​ലൊ​ന്നി​ല്‍ 2 മി​ല്ലീ​മീ​റ്റ​റി​ന് താ​ഴെ വ​ലു​പ്പ​ത്തി​ല്‍ കു​മി​ള​യു​ടെ രൂ​പ​ത്തി​ലു​ള്ള അ​ന്യൂ​റി​സം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ദു​ര്‍​ബ​ല​മാ​യ ഭാ​ഗ​ങ്ങ​ള്‍ വ​ള​രെ ചെ​റി​യ കു​മി​ള​യു​ടെ രൂ​പ​ത്തി​ല്‍ വീ​ര്‍​ത്തു വീ​ക്ക​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ബ്ലി​സ്റ്റ​ര്‍ അ​ന്യൂ​റി​സം. ഗു​രു​ത​ര​മാ​യ ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​യ അ​ന്യൂ​റി​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വും അ​പൂ​ര്‍​വ്വ​മാ​യ​താ​ണി​ത്. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​കെ കേ​സു​ക​ളി​ല്‍ 0.5 ശതമാനം മു​ത​ല്‍ മൂന്നു ശതമാനം വ​രെ മാ​ത്ര​മാ​ണ് ബ്ലി​സ്റ്റ​ര്‍ അ​ന്യൂ​റി​സം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.


ന്യൂ​റോ ഇ​ന്‍റര്‍​വന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി ഇ​മേ​ജിം​ഗ് ആൻഡ് ഇ​ന്‍റര്‍​വ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​മ​നീ​ഷ് കു​മാ​ര്‍ യാ​ദ​വ്, ഇ​മേ​ജിം​ഗ് ആ​ന്‍​ഡ് ഇ​ന്‍റര്‍​വൻഷ​ണ​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും ചീ​ഫ് കോ-ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മാ​ധ​വ​ന്‍ ഉ​ണ്ണി, ന്യൂ​റോ അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ശ​ര​ത് സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്രൊ​സീ​ജി​യ​റി​ന്‍റെ ഭാ​ഗ​മാ​യി.