പോ​ങ്ങും​മൂ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും
Saturday, July 20, 2024 7:27 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന​ കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ല അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന​വും നാ​ളെ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 8.45ന് ​പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ തീ​ർ​ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ സ്വാ​ഗ​തം പ​റ​യും. തു​ട​ർ​ന്നു തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും.

പോ​ങ്ങും​മൂ​ട് ജം​ഗ്ഷ​നി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​ങ്ങും​മൂ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കും. 10.45 ന് ​മാ​ർ തോ​മ​സ് ത​റ​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ബി​ജു ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

യു​വ​ജ​ന​ദി​നാ​യി ആ​ച​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​നു ഫാ. ​ലാ​ബ്രി​ൻ ഈ​ശോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.15 ന് ​ഫാ. ടോം ​മു​ള​ഞ്ഞ​നാ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

ശി​ശു- ബാ​ല​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​കാ​ര്യ​വ​ട്ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലും 11.30 ന് ​ലൂ​ർ​ദ് ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് പൊ​ന്നാ​റ്റി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​താ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് പാ​ണ​ന്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വൃ​ദ്ധ-​രോ​ഗീ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് പ്ര​ശാ​ന്ത് ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​ല്ലു​വി​ള​തെ​ക്കേ​തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്തു​ക്കു​ട്ടി മൂ​ന്നാ​റ്റി​ൻ​മു​ഖം കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം ന​ട​ക്കും.


വ്യാ​ഴാ​ഴ്ച വൈ​ദി​ക-​സ​ന്യ​സ്ഥ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം 5.15 ന് ​ലൂ​ർ​ദ് ഫൊ​റോ​നാ വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

കു​ടും​ബ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ​ക്ക് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൂ​ർ​വ​സ്മൃ​തി-​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന വെ​ഞ്ച​രി​പ്പും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ന​ട​ക്കും. വൈ​കു​ന്നേ​രം 5.15 ന് ​ലൂ​ർ​ദ്മാ​താ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28 ന് ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. കേ​ശ​വ​ദാ​സ​പു​രം വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​പ​ള്ളി വി​കാ​രി ഫാ. ​ബ്ലെ​സ് ക​രി​ങ്ങ​ണാ​മ​റ്റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.45 ന് ​ഫാ. മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. പ്ര​ദ​ക്ഷി​ണം ഫാ. ​ടി​ൻ​സ​ണ്‍ ന​രി​തു​രു​ത്തേ​ൽ ന​യി​ക്കും. തു​ട​ർ​ന്നു കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.