പൈ​പ്പ് ലൈ​ന്‍ ഇ​ടാ​നാ​യി റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത് കു​ള​മാ​ക്കി
Saturday, July 20, 2024 7:27 AM IST
വെ​ള്ള​റ​ട: ചൂ​ണ്ടി​ക്ക​ല്‍ മ​ല​യി​ല്‍ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. പൈ​പ്പ് ലൈ​ന്‍ ഇ​ടാ​ൻ സ്ഥാ​പി​ച്ച കു​ഴി​ക‍​ൾ കൃ​ത‍്യ​മാ​യി മൂ​ടാ​ത്ത​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റാ​ട്ടു​കു​ഴി വാ​ര്‍​ഡി​ല്‍ ചൂ​ണ്ടി​ക്ക​ല്‍ നി​ന്ന് മ​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണീ ദു​ര​വ​സ്ഥ.

പൈ​പ്പ് ലൈ​ന്‍ ഇ​ടാ​ൻ എ​ടു​ത്ത റോ​ഡി​ലെ കു​ഴി​ക​ൾ നാ​ട്ടു​കാ​ർ​ക്കു ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തോ​ടു​കൂ​ടി ഒ​രു വ​ര്‍​ഷ​മാ​യി കാ​ല്‍​ന​ട​യാ​ത്ര​കർ‍, സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍, സൈ​ക്കി​ള്‍ യാ​ത്ര അ​ട​ക്കം ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യാ​തെ​യാ​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​വ​ഗ​ണ​ന മൂ​ല​മാ​ണ് റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ബ്ലോ​ക്ക്, ജി​ല്ല, എം​എ​ല്‍​എ, എം​പി എ​ന്നി​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ നാ​ളു​വ​രെ​യും ക​ഴി​ഞ്ഞി​ല്ല.


ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും അ​തും ല​ക്ഷ്യം ക​ണ്ടി​ല്ല. ഇ​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ണം സ്വ​രൂ​പി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ല്‍ പാ​റ വേ​സ്റ്റ് ഇ​റ​ക്കി താ​ത്ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്.

റോ​ഡി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി നാ​ട്ടു​കാ​ര്‍ എം​എ​ല്‍​എ​യെ സ​മീ​പി​ക്കു​വാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.