"പ​ത്രവാ​യ​ന പാ​ഠ്യപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ൽ; ന​ട​പ​ടി​വേ​ഗ​ത്തി​ലാ​ക്ക​ണം'
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം : പ​ത്ര വാ​യ​ന പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു ന്യൂ​സ് പേ​പ്പ​ർ ഏ​ജ​ന്‍റ്സ് അ​സോസി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​യ​ർ സെ​ക്ക​ൻഡറി വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ആ​ഴ്ച​യി​ൽ ഒ​രു മ​ണി​ക്കൂ​ർ പ​ത്ര വാ​യ​ന​ക്കാ​യി മാ​റ്റി​വെ​ക്ക​ണം.

നി​ശ്ചി​ത മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​ത്ര വാ​ർ​ത്ത​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഉ​ള്ള​താ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വ​ണം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ർ വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അധ്യ​ക്ഷ​നാ​യി​രു​ന്നു.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചേ​ക്കു ക​രി​പ്പൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ എം. നാ​യ​ർ, ദി​നേ​ശ് കു​മാ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച. ആ​ർ. അ​രു​ൺ സ്വാ​ഗ​ത​വും ജെ. അ​ൻ​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.