ഡി​വൈ​എ​ഫ്ഐ റെ​യി​ൽ​വേ സ്റ്റേഷ​നി​ലേ​യ്ക്കു മാ​ർ​ച്ചു ന​ട​ത്തി
Thursday, July 18, 2024 3:22 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ൽ ശു​ചീ​ക​ര​ണ​ത്തി​നി​ടെ മ​രി​ച്ച ജോ​യി​യു​ടെ കു​ടും​ബ​ത്തി​നു റെ​യി​ൽ​വേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡി​വൈ​എ​ഫ്ഐ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജു​ഖാ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​യു​ടെ കു​ടും​ബ​ത്തി​ന് റെ​യി​ൽ​വേ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു ഷി​ജു​ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​അ​നൂ​പ് പ്ര​സം​ഗി​ച്ചു.