വൈ​എം​സി​എ പു​രോ​ഹി​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Thursday, July 18, 2024 3:22 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ തി​രു​വ​ന​ന്ത​പു​രം സ്പി​രി​ച്വ​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ക്ലർജി ഫെ​ലോ​ഷി​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പു​രോ​ഹി​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

"ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളു​ടെ പ​ങ്ക്' എ​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യം. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ​്തു​ദാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ഡേ​വി​ഡ് ജോ​യ്, റ​വ. സ​ജീ​ഷ് മാ​ത്യു, റ​വ. ഡോ. ​ജോ​ണ്‍ കു​റ്റി​യി​ൽ, തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. അ​ല​ക്സ് തോ​മ​സ്, ആ​ത്മീ​യ പ​രി​പാ​ടി ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വി​കാ​രി​മാ​ർ, വൈ​എം​സി​എ അം​ഗ​ങ്ങ​ൾ, വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.