ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി ഒ​രു​ക്കാ​നു​ള്ള തി​ര​ക്കി​ല്‍ കു​ട്ടി​ക​ര്‍​ഷ​ക​രും
Saturday, July 20, 2024 7:38 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​മ​ര​വി​ള ഗ​വ. ജെ​ബി​എ​സി​ല്‍ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി കാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഇ​തോ​ടെ സ്കൂ​ളി​ലെ കു​ട്ടി​ക്ക​ര്‍​ഷ​ക​ര്‍ ആ​വേ​ശ​ത്തി​ലാ​ണ്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും നെ​യ്യാ​റ്റി​ൻ​ക​ര കൃ​ഷി​ഭ​വ​ന്‍റെ​യും, അ​മ​ര​വി​ള ഗ​വ. ജെ​ബി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ത്തി​രി​ക്ക, വ​ഴു​ത​ന​ങ്ങ, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പ​യ​ര്‍ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി പ്ര​കാ​രം സ്കൂ​ള്‍ പ​രി​സ​ര​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളു​ടെ പ​രി​പാ​ല​നം കു​ട്ടി​ക​ളി​ല്‍ കാ​ര്‍​ഷി​ക താ​ത്പ​ര്യം വ​ള​രാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.


പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജ​മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ.​ഷി​ബു അ​ധ്യ​ക്ഷ​നാ​യി.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ സാ​ദ​ത്ത്, ഗ​വ. ജെ​ബി​എ​സ് സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് എ​ല്‍.​ടി.​ശ​ർ​മി​ള ദേ​വി, ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സ​ർ ടി.​സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​സ​ത്താ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്. ബി​നു കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി. ​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.