റോഡിന്‍റെ ശോച്യാവസ്ഥ: ബിജെപി വാഴനട്ടു ​പ്ര​തി​ഷേ​ധി​ച്ചു
Friday, July 19, 2024 6:48 AM IST
നെടുമങ്ങാട്: ക​ല്ലി​യോ​ട് ക​രി​ക്കു​ഴി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ഴന​ട്ടും, താ​റ​വി​നെ ഒ​ഴു​ക്കി​യും ബിജെ​പി പ്ര​തി​ഷേ​ധി​ച്ചു. റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ്കൂ​ളു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ പോ​ലും ഇ​തു​വ​ഴി വ​രാ​ത്ത അ​വ​സ്ഥ​യാ​ണ്.

റോ​ഡി​ലെ ടാ​ർ പൂ​ർ​ണ​മാ​യും ഇ​ള​കി​യ നി​ല​യി​ലാ​ണ്. ര​ണ്ടു വ​ർ​ഷ​മാ​യി ടാ​ർ കൊ​ണ്ടുവ​ച്ചി​ട്ടും ഇ​തു​വ​രെ അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥമൂ​ലം പ​ണി ന​ട​ക്കു​ന്നി​ല്ല.​ഈ ​പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സ്വ​യംതൊ​ഴി​ൽ​ ഫ​ണ്ട് ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി​യത് വി​വാ​ദ​മാ​യി​രു​ന്നു.


ക​ല്ലി​യോ​ട് വാ​ർ​ഡി​ലെ മി​ക്ക റോ​ഡു​ക​ളു​ടെ​യും അ​വ​സ്ഥ ഇ​തുത​ന്നെ​യാ​ണ്. ഇ​തി​ന് എ​ത്ര​യും വേ​ഗം ഒ​രു ന​ട​പ​ടി എ​ടു​ത്തില്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ബി​ജെപി ​മു​ന്നോ​ട്ടു പോകുമെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.