റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​യ്ക്കു സി​പി​എം മാ​ർ​ച്ച്
Friday, July 19, 2024 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ൽ ശു​ചീ​ക​ര​ണ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി ജോ​യി​യു​ടെ കു​ടും​ബ​ത്തി​നു റെ​യി​ൽ​വേ ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൈ​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​യ്ക്കു മാ​ർ​ച്ചു ന​ട​ത്തി.

സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടുവൃ​ത്തി​യാ​ക്കു​ന്ന​തി​ൽ റെ​യി​ൽ​മ​വ​യു​ടെ ഭാ​ഗ​ത്തുനി​ന്നും ഗുരു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചൂ​വെ​ന്നും മ​ര​ണ​പ്പെ​ട്ട ജോ​യി​യു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​ ജ​യ​ൻ​ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ.​ജി.​ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.