ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണംതട്ടിയ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, July 18, 2024 3:21 AM IST
കാ​ട്ടാ​ക്ക​ട: എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ട​ന്നൂ​ർ പാ​പ്പാ​കോ​ട് വൈ​ശാ​ഖം വീ​ട്ടി​ൽ പ്ര​വീ​ൺ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​യാ​ൾ​ക്കെ​തി​രെ 11 പേ​രാ​ണ് മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​

കു​വ​ള​ശേ​രി​ക്കു സ​മീ​പം വാ​ട​കയ്ക്കു താ​സ​സി​ച്ചി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ ഇ​വി​ടെനി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. തൂ​ങ്ങാം​പാ​റ കൊ​റ്റം​പ​ള്ളി​ക്കു സ​മീ​പം ഇ​യാ​ൾ താ​മ​സി​ക്കു​ന്നു​വെ​ന്നു പോ​ലീ​സി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ എ​സ്ഐ കി​ര​ൺ ശ്യാ​മി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


നി​ര​വ​ധി പേ​രി​ൽനി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശ്ശേ​രി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലാ​ണ് ഇ​യാ​ൾ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.