നാ​ഗ​ർ​കോ​വി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Thursday, July 18, 2024 3:22 AM IST
തി​രു​വ​ന​ന്ത​പു​രം: ​നാ​ഗ​ർ​കോ​വി​ൽ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. "സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ' എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന കേ​ന്ദ്രം ത​മി​ഴ്നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ഉ​റ​വി​ട​മാ​ണ്. ത​ക്ക​ല രൂ​പ​ത​യി​ൽ​പ്പെ​ട്ട ഈ ​ഇ​ട​വ​ക, ത​മി​ഴ്നാ​ട്ടി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ 1989ൽ ​പ​ണി​ക​ഴി​പ്പി​ക്ക​പ്പെ​ട്ട പ്ര​ഥ​മ ദേ​വാ​ല​യ​മാ​ണ്.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ​ഭാ​ത​ല​വ​ന്മാ​ർ പ​ല ദി​വ​സ​ങ്ങ​ളാ​യി ഈ ​തീ​ർ​ഥാ​ട​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച് വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തും.

19 മു​ത​ൽ 28 വ​രെ​യാ​ണ് തി​രു​നാ​ൾ. 19 വൈ​കു​ന്നേ​രം ആ​റി​നു ത​ക്ക​ല രൂ​പ​ത വി​കാ​രി​ജ​ന​റ​ൽ ഫാ. ​തോ​മ​സ് പൗ​വ്വ​ത്തു​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പ്ര​ത്യേ​ക ന​വ​നാ​ളും സ​മൂ​ഹ ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും.

20നു ​രാ​വി​ലെ മു​ത​ൽ ക​ന്യാ​കു​മാ​രി ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ പാ​ദ​യാ​ത്ര​യാ​യി വി​ശു​ദ്ധ​യു​ടെ സ​ന്നി​ധി​യി​ലെ​ത്തും. 26ന് ​അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​വ​നാ​ളും തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി ന് ​ന​വ​നാ​ൾ. തു​ട​ർ​ന്ന് കു​ഴി​ത്തു​റ രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​ആ​ൽ​ബ​ർ​ട്ട് അ​ന​സ്താ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

28നു ​രാ​വി​ലെ ഒ​ന്പ​തി​ന് ത​ക്ക​ല രൂ​പ​താ വി​കാ​രി ജ​ന​റ​ൽ ഫാ. ​തോ​മ​സ് പൗ​വ്വ​ത്തു​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വ​നാ​ൾ. തു​ട​ർ​ന്ന് 9.30ന് ​ത​ക്ക​ല രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ, രാ​മ​നാ​ഥ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി. ത​ക്ക​ല രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, വി​രു​തു​ന​ഗ​ർ, മ​ധു​ര, തൂ​ത്തു​ക്കു​ടി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 12.30ന് ​അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച വി​രു​ന്നും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം 3.30ന് ​ത​ക്ക​ല രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ​ബ​ലി.


വൈ​കു​ന്നേ​രം ആ​റി​നു കൊ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നു തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ റ​വ. ഫാ. ​സ​നി​ൽ പ​ന്തി​ച്ചി​റ​യ്ക്ക​ൽ അ​റി​യി​ച്ചു. 26നു​ള്ള നേ​ർ​ച്ച​യ്ക്കും 28നു​ള്ള ഭ​ക്ഷ​ണ നേ​ർ​ച്ച​യ്ക്കു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി.

തി​രു​നാ​ളി​നു​ള്ള മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ.​സ​നി​ൽ പ​ന്തി​ച്ചി​റ​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​ൻ​ജോ ജോ​സ​ഫ് തേ​ന​മ്മാ​ക്ക​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഗ​സ്റ്റി​ൻ ത​റ​പ്പേ​ലി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​മോ​ൻ ജോ​സ​ഫ് ഏ​ർ​ത്തു​മ​ല​യി​ൽ, ജോ ​ഫെ​ലി​ക്സ് മ​ല​യി​ൽ, ജോ​ർ​ജ് പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.