ചായിബാസ(ജാർഖണ്ഡ്): മാനസിക വെല്ലുവിളി നേരിടുന്ന യുവതിബലാത്സംഗം ചെയ്യപ്പെട്ട കേസിലെ പ്രതിയെ യുവതിയുടെ ബന്ധുക്കളായ സ്ത്രീകൾ ചെരുപ്പുമാല അണിയിച്ച് തെരുവിൽ നടത്തിച്ചശേഷം ഇരുട്ടുമുറിയിലിട്ട് തല്ലിക്കൊന്നു.
സോനുവ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവാംബിർ ഗ്രാമത്തിലാണു സംഭവം. സൈമൺ ടിർക്കെ ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
Tags : death