വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുകയാണെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണമായും നിർത്തുകയാണ്. എണ്ണയിടപാട് ചൈന വലിയ തോതിൽ കുറയ്ക്കുമെന്നും മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ യുഎസ് എയർഫോഴ്സ് വിമാനത്തിൽവച്ച് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നം ചർച്ചാവിഷയമാകും.
ദക്ഷണികൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (എപിഇസി) ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് വലിയ തോതിൽ കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി ട്രംപും യുഎസ് ഭരണകൂടവും ഏതാനുംദിവസമായി ആവർത്തിക്കുന്നുണ്ട്. അതേസമയം ദേശീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്,
Tags :