ഭിന്ദ്: അയൽവാസികൾ സംഘടിച്ച് ദളിത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരനായ രുദ്ര പ്രതാപ് സിംഗ് ജാദവ് ആണ് കൊല്ലപ്പെട്ടത്.
ദാബോ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലായിരുന്നു സംഭവം. സംഘർഷത്തിനു പിന്നാലെ യുവാവിന്റെ ബന്ധുക്കൾ അയൽവാസിയുടെ വീട് അക്രമിച്ചു തല്ലിത്തകർത്തു. വാഹനങ്ങൾക്കു തീയിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കൗരവ് കുടുംബത്തിലെ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Tags : death