ന്യൂഡൽഹി: കോളജിലേക്കു പോകുന്നതിനിടെ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം നടന്നത്.
ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റു. പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത്.
മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾക്കു പരിക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു.
Tags : Acid attack on student in Delhi