ബെയ്ജിംഗ്: വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ ചൈനയിലെ ഇന്ത്യൻ എംബസിയിൽ അനാച്ഛാദനം ചെയ്തു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച സിന്പോസിയത്തിലാണ് ടാഗോർ പ്രതിമ അനാച്ഛാദനം നടന്നത്.
ടാഗോറിന്റെ ചൈനാ സന്ദർശനത്തിന് നൂറുവർഷം പിന്നിടുന്ന വേളയിൽത്തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് റാവത് പറഞ്ഞു.
ടാഗോറിന്റെ മാനവികതയെക്കുറിച്ചുള്ള സന്ദേശങ്ങളും ചൈനീസ് പണ്ഡിതരുമായുള്ള സൗഹൃദവും ഇരു രാജ്യങ്ങൾക്കും പ്രചോദനമായിരുന്നുവെന്നും റാവത് കൂട്ടിച്ചേർത്തു. പ്രമുഖ ചൈനീസ് ശില്പി യുവാൻ ചികുൺ ആണ് പ്രതിമ നിർമിച്ചത്. മഹാത്മാഗാന്ധിയുടെ പ്രതിമയും യുവാൻ നിർമിച്ചിട്ടുണ്ട്. ചവോയാംഗ് പാർക്കിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്.
Tags : Beijing