കാർ തലകീഴായി മറിഞ്ഞു; രണ്ടുപേർക്കു പരിക്ക്
1601436
Tuesday, October 21, 2025 1:05 AM IST
വേലൂർ: കാർ തലകീഴായി മറിഞ്ഞു. കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയിൽ വേലൂർ ആർഎംഎസ് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വടക്കാഞ്ചേരി ഭാഗത്തുനിന്നു ഗുരുവായൂർക്ക് പോവുകയായിരുന്ന കാറാണ് റോഡരികിലെ മൺകൂനയിൽ തട്ടി തലകീഴായി മറിഞ്ഞത്. അപകടത്തെത്തുടർന്ന് കരുനാഗപ്പള്ളി സ്വദേശികളായ ഷാൻ സദാനന്ദൻ, ദീപിക സോമൻ എന്നിവരെ സാരമായ പരിക്കുകളോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതതടസമുണ്ടായി. കുന്നംകുളത്തുനിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രദേശവാസികളുംചേർന്ന് കാർ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കേച്ചേരി - കുറാഞ്ചേരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് പല ഭാഗങ്ങളിലും മൺകൂനുകളും പുല്ലുകളും വളർന്ന് റോഡിന്റെ ശരിയായ ദിശ കാണാൻ പറ്റാത്ത രീതിയിലാണെന്നും ഇതിനുമുൻപും മൺകൂനകളിൽ തട്ടി പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.