കൊട്ടേക്കാട് തിരുനാൾ; ഭക്തിസാന്ദ്രമായി കൂടുതുറക്കൽ ശുശ്രൂഷ
1601027
Sunday, October 19, 2025 7:15 AM IST
കൊട്ടേക്കാട്: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ കൂടുതുറക്കൽ ചടങ്ങിൽ ആയിരങ്ങൾ ഭക്തിപൂർവം പങ്കെടുത്തു. ബിഷപ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു.
ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ജപമാലപ്രദക്ഷിണം, പടിഞ്ഞാറുഭാഗത്തിന്റെ വർണമഴ എന്നിവയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ 5.30, 6.30, 8.30 വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. ഫാ. ജയ്സൺ കാളൻ സന്ദേശം നൽകും. വൈകീട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ഇടവകയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗക്കാരുടെ നേതൃത്വത്തിൽ ഗജവീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കിരീടം എഴുന്നള്ളിപ്പുകൾ ആരംഭിക്കും.
വൈകീട്ട് ആറിന് ഫാത്തിമ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് കുടമാറ്റം, അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കലിന്റെ തിരുനാൾസന്ദേശം. പരിശുദ്ധ കുർബാനയുടെ ആശീർവാദം, പരിശുദ്ധ ഫാത്തിമനാഥയുടെ തിരുസ്വരൂപം പല്ലക്കിൽ വഹിച്ചുള്ള തിരിപ്രദക്ഷിണം, കിഴക്കുഭാഗക്കാരുടെ വർണമഴ, ബാൻഡ് മേളം എന്നിവയും ഉണ്ടായിരിക്കും.