കോൺഗ്രസ് നേതാവ് സി.ജെ. പോൾസൺ ഭൂമികൈമാറി
1600643
Saturday, October 18, 2025 1:45 AM IST
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ സി.ജെ.പോൾസൺ പഞ്ചായത്ത് കളിസ്ഥലത്തിനായി വിട്ടുനൽകിയ ഭൂമിയുടെ കൈമാറ്റം നടത്തി.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭൂമി കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഓർമിക്കപ്പെടുന്ന മാതൃകാപരമായ പ്രവർത്തനമാണ് സി.ജെ. പോൾസൺ നടത്തിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, മുൻ എംഎൽഎ പ്രഫ. കെ.യു. അരുണൻ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ, കയ്പമംഗലം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജിജോ ചക്കിയത്ത്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എ. ഷാജഹാൻ, പി.എ. ഇസ്ഹാഖ്, ദേവിക ദാസൻ, പഞ്ചായത്ത് സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ - കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
സി.ജെ. പോൾസനെ ചടങ്ങിൽ ആദരിച്ചു. രണ്ടര ഏക്കർ ഭൂമി പൊതുകളിസ്ഥലത്തിനും 11 കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിനുള്ള സ്ഥലവും അഗതിമന്ദിരത്തിനും ഉമ്മൻചാണ്ടി ഫൗണ്ടേഷനും വേണ്ടിയാണു സി.ജെ. പോൾസൺ മൂന്നേകാൽ ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയത്.