വിമോചനസമരത്തെ എന്തിനാണു ഭയക്കുന്നത്: പ്രഫ. രാജീവ്
1601010
Sunday, October 19, 2025 7:15 AM IST
ചാലക്കുടി: കത്തോലിക്ക കോൺഗ്രസ് അവകാശസംരക്ഷണയാത്ര ആരംഭിച്ചപ്പോൾ ഇതു വിമോചനസമരത്തിന്റെ കേളികൊട്ടാണോയെന്നു ചോദിച്ച ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും വിമോചനസമരത്തെ എന്തിനാണു ഭയപ്പെടുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ.
നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോ ബൽ സമിതി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിച്ച അവകാശസംരക്ഷണ ജാഥയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചാലക്കുടി ഫൊ റോന വികാരി ഫാ. വർഗീസ് പാത്താടൻ, ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ഫാ. ക്രിസ്റ്റി ചിറ്റ്യേക്കര, കൺവീനർമാരായ വിൽസൻ മേച്ചേരി, ഡേവിസ് തെക്കിനിയത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, രൂപതാ ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, പ്രസിഡന്റ് ഡേവിസ് ഊക്കൻ, ടെൽസൻ കോട്ടോളി, ആന്റണി തൊമ്മാന, സുനിൽ ഡേവിഡ്, ജോബി ആളൂക്കാരൻ, ജോൺ തെക്കേക്കര, ജോസി കോട്ടേക്കാരൻ തുടങ്ങിയവർ സ്വീകരണത്തിനു നേതൃത്വം നൽകി.