പാവറട്ടി സെന്റ് ജോസഫ്സ് കോളജിൽ ബിരുദദാനച്ചടങ്ങ് നടന്നു
1601157
Monday, October 20, 2025 1:10 AM IST
പാവറട്ടി: സെന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദദാനച്ചടങ്ങ് നടന്നു. തൃശൂർ ദേവമാത പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി.
കോളജ് അഡ്മിനിസ്ട്രേറ്റർ ഡോ. പി.ടി. ജോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ രഞ്ജി ജോസഫ്.സി, പിടിഎ പ്രസിഡന്റ് എൻ.കെ. അബ്ദുൾസലാം, വൈസ് പ്രിൻസിപ്പൽ ഷെറീന ജോണി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലിജി ജോണ് തുടങ്ങിയവർ നേതൃത്വം നൽകി.