അഞ്ചേരി ഭാഗ്യാസ് ഒളിന്പിക് അക്കാദമിക്കു കിരീടം
1601418
Tuesday, October 21, 2025 1:05 AM IST
തൃശൂർ: മരിയൻ സ്പോർട്സ് സെന്ററിൽ രണ്ടുദിവസമായി നടന്ന ജില്ലാ ആർച്ചറി ചാന്പ്യൻഷിപ്പിൽ 92 പോയിന്റ് നേടി അഞ്ചേരി ഭാഗ്യാസ് ഒളിന്പിക് ആർച്ചറി അക്കാദമി കിരീടം കരസ്ഥമാക്കി. 70 പോയിന്റുമായി മണ്ണൂത്തി ഓറിയോണ്‍ ആർച്ചറി അക്കാദമി രണ്ടാംസ്ഥാനവും 60 പോയിന്റുള്ള ചെന്പുക്കാവ് മരിയൻ ആർച്ചറി അക്കാദമി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണംചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഇ.ബി. ബിനോയ് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അംഗം സി.വി. കുരിയാക്കോസ്, ജോണ്സണ് ജോർജ്, എം.ആർ. സന്തോഷ്, സോളമൻ തോമസ്, അബി ജോണ്സണ്, ഡിറ്റോ വർഗീസ്, എംജി യൂണിവേഴ്സിറ്റി ആർച്ചറി ചാന്പ്യൻ ദിയ ജോണ്സണ്, കോച്ച് ഭാഗ്യനാഥൻ, ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവ് എ.വി. ഐശ്വര്യ തുടങ്ങിയവർ പ്രസംഗിച്ചു.