യുവാവിനെ ആകമിച്ച കേസ്: രണ്ടുപേർ പിടിയിൽ
1601019
Sunday, October 19, 2025 7:15 AM IST
പുന്നയൂർക്കുളം: അണ്ടത്തോട് മേത്തി ഹംസയെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അണ്ടത്തോട് സ്വദേശികളായ മുക്രിയകത്ത് ഫിറോസ്(36), പുതുപറമ്പിൽ അലി(33) എന്നിവരെയാണ് എസ്എച്ച്ഒ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവർ നേരത്തെ പല കേസിലും പ്രതികളാണ്. എഎസ്ഐ കെ. രാജൻ, സിപിഒമാരായ പി.കെ. അനിൽ, കെ.കെ. അർജുനൻ, പി. പ്രതീഷ് എനന്നിവരും അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.