കൊ​റ്റം​കു​ളം: പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ടു. പ​തി​നാ​ലാം വാ​ർ​ഡി​ൽ പ​ടി​ഞ്ഞാ​റെ​കുറ്റ് വി​ശ്വ​നാ​ഥ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് അ​മ്പ​ത്തി​യ​ഞ്ച് ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ ചെ​ല​വി​ട്ട് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

ഇ.​ടി. ​ടൈ​സ​ൺ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ൻ.​കെ.​ അ​ബ്ദു​ൾ നാ​സ​ർ, സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സാ​യി​ദ മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ഇ.​ആ​ർ.​ ഷീ​ല, ഹേ​മ​ല​ത രാ​ജു കു​ട്ട​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​കെ.​ ബേ​ബി, ആ​ർ​ദ്രം ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ്രീ​ജി​ത്ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.