പുരസ്കാരം നൽകി
1601167
Monday, October 20, 2025 1:10 AM IST
ചാലക്കുടി: 25 വർഷം പൂർത്തിയാക്കിയ നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ - ആലിസ് ഷിബു കൗൺസിലർ ദമ്പതികൾക്ക് സിൽവർ ഐക്കൺ പുരസ്കാരം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മാനിച്ചു. സാധാരണക്കാരായി സാധാരണക്കാർക്കുവേണ്ടി പ്രവർത്തിച്ച ദമ്പതികളുടെ പ്രവർത്തനം മാതൃകയാണെന്ന് ബിഷപ് പറഞ്ഞു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വേണു കണ്ഠരുമഠത്തിൽ, ഫാ.വർഗീസ് പാത്താടൻ, ഫാ. പോളി പടയാട്ടി, ഇമാം ഹാജി ഹുസൈൻ ബാഗവി, അഡ്വ. കെ.ബി. സുനിൽകുമാർ, വി.ഒ. പൈലപ്പൻ, എബി ജോർജ്, സുന്ദർദാസ്, അഡ്വ. ബിജു എസ്. ചിറയത്ത്, ജോയി മൂത്തേടൻ, പോൾ പാറയിൽ, അഡ്വ. സേവ്യർ പാലാട്ടി എന്നിവർ പ്രസംഗിച്ചു.