കോർപറേഷൻ സംവരണ വാർഡുകൾ നിശ്ചയിച്ചു
1601030
Sunday, October 19, 2025 7:15 AM IST
തൃശൂർ: 2025ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുവേണ്ടി തൃശൂർ മുനിസിപ്പൽ കോർപറേഷനിലെ സംവരണ നിയോജകമണ്ഡലങ്ങൾ നിശ്ചയിച്ചു.
നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീസംവരണം, സ്ത്രീസംവരണം എന്നിങ്ങനെ വാർഡുകൾ നിശ്ചയിച്ചത്. ആകെ 30 വാർഡുകളാണ് സംവരണത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ രണ്ടു വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും രണ്ടു വാർഡുകൾ പട്ടികജാതി സംവരണവും 26 വാർഡുകൾ സ്ത്രീസംവരണവുമാണ്.
കൊച്ചി കോര്പറേഷന് ടൗണ്‍ഹാളിലായിരുന്നു നറുക്കെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 21നു രാവിലെ പത്തിനു ജില്ലാ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടക്കും.
വാർഡുകൾ തിരിച്ചുള്ള സംവരണ പട്ടിക: പട്ടികജാതി സ്ത്രീ സംവരണം- 13 മുല്ലക്കര, 48 അരണാട്ടുകര. പട്ടികജാതി സംവരണം- നാല് വിയ്യൂർ, 17 കുട്ടനെല്ലൂർ. സ്ത്രീ സംവരണം- രണ്ട് കുട്ടൻകുളങ്ങര, അഞ്ച് പെരിങ്ങാവ്, എട്ട് വില്ലടം, പത്ത് ഗാന്ധിനഗർ, 12 നെട്ടിശേരി, 16 കൃഷ്ണാപുരം, 19 കാളത്തോട്, 21 കിഴക്കുംപാട്ടുകര, 25 വളർക്കാവ്, 26 അഞ്ചേരി, 29 എടക്കുന്നി, 30 തൈക്കാട്ടുശേരി, 31 ഒല്ലൂർ, 32 ചിയ്യാരം, 35 കണ്ണംകുളങ്ങര, 36 തേക്കിൻകാട്, 37 തിരുവമ്പാടി, 40 കൊക്കാലെ, 42 കൂർക്കഞ്ചേരി, 43 കണിമംഗലം, 44 പനമുക്ക്, 45 നെടുപുഴ, 47 ലാലൂർ, 49 കാനാട്ടുകര, 50 അയ്യന്തോൾ, 55പുല്ലഴി.