സംസ്ഥാനപാതയിലെ കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
1601025
Sunday, October 19, 2025 7:15 AM IST
മുതുവറ: ഇന്നലെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുഴയ്ക്കൽ പാലത്തിന്റെ മുകളിലെ ടാറിംഗും മുതുവറ സെന്ററിൽ കോൺക്രീറ്റ് വർക്കും നടക്കുന്നതിനാലാണ് ഗതാഗതകുരുക്ക്.
അമല മുതൽ പൂങ്കുന്നം വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സമീപവഴിയായ അമല - കുറ്റൂർ ചാവക്കാട് വഴിയിലും നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾക്ക് അതുവഴിയും കടന്നുപോകാൻ സാധിച്ചില്ല. വൈകിട്ട് പുഴയ്ക്കൽ പാലം തുറന്നു കൊടുത്തപ്പോഴാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. കൊട്ടേയ്ക്കാട് തിരുനാളിന്റെ ഭാഗമായി ഇന്നു വൈകിട്ട് 4.30 മുതൽ ഒമ്പതുവരെ വിയ്യൂർ - മുണ്ടൂർ റോഡിൽ കൊട്ടേയ്ക്കാട് പള്ളി പരിസരത്തെ ഗതാഗതം പൂർണമായും നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു.