പ്രഫ. കെ.ഐ. തോമസ് അനുസ്മരണം
1601020
Sunday, October 19, 2025 7:15 AM IST
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളവകുപ്പ് ആദ്യ അധ്യക്ഷൻ പ്രഫ. കെ.ഐ. തോമസ് അനുസ്മരണപ്രഭാഷണവും നാലാമത് എൻഡോവ്മെന്റ് സമർപ്പണവും നടത്തി. എഴുത്തുകാരി ഷീല ടോമി മുഖ്യപ്രഭാഷണം നടത്തി.
മാനേജർ ഫാ. തോമസ് ചക്രമാക്കിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഇ.ഡി. ഡയസ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം റിട്ട. അധ്യാപകൻ പ്രഫ. യു.വി. ആന്റണി അനുസ്മരണപ്രഭാഷണം നടത്തി. പ്രഫ. കെ.ഐ. തോമസ് എൻഡോവ്മെന്റ് സംസ്ഥാനതല ലേഖനമത്സരവിജയി കുറവിലങ്ങാട് ദേവമാത കോളജ് എംഎ മലയാളം വിദ്യാർഥിനി റോസ്മെറിൻ ജോജോയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.
മലയാളവിഭാഗം മേധാവി ഡോ. മെറിൻ ജോയ്, ഡോ. വിനോദ് തോമസ്, മലയാളം അധ്യാപിക ഡോ. നിഷ ജോണ്, ടി.വി. വിൻസി എന്നിവർ പ്രസംഗിച്ചു.