വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിനത്തിരുനാള് ആഘോഷിച്ചു
1601009
Sunday, October 19, 2025 7:15 AM IST
കാട്ടൂർ: വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാള്‍ കാട്ടൂര്‍ എവുപ്രാസ്യ ജന്മദിന കപ്പേളയില്‍ ആഘോഷിച്ചു. തിരുനാളിനോടുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ. ജിന്സന് പയ്യപ്പിള്ളി, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി ചെറിയാന് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിഎംസി ഉദയ പ്രോവിന്സിന്റെ മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ധന്യ, ആലുവ ജനറലേറ്റ് വികാര്‍ ജനറല്‍ മദര്‍ പ്രസന്ന സിഎംസി, തൃശൂര്‍ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷീല സിഎംസി എന്നിവര്‍ സന്നിഹിതരായിരുന്നു. എടത്തിരുത്തി കര്‍മലമാതാ ഫൊറോന പള്ളി വികാരി ഫാ. ജോഷി പാല്യേക്കര, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല, കാട്ടൂര്‍ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ, തിരുനാള്‍ കണ്‍വീനര്‍ ലോനച്ചന് ഉറുവത്ത് എന്നിവര്‍ നേതൃത്വം നല്കി.