ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയത്തിൽ വീണ്ടും പരിഷ്കാരം
1601017
Sunday, October 19, 2025 7:15 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ പുതുതായി ഏർപ്പെടുത്തിയ ദർശന ക്രമീകരണത്തിൽ വീണ്ടും പരിഷ്കാരം. ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുത്തുന്നതിന് തീരുമാനിച്ച ദർശന ക്രമീകരണത്തിനാണ് വീണ്ടും പരിഷ്കാരം വരുത്തിയത്.
ഇന്നുമുതൽ പുലർച്ചെ ക്ഷേത്രനട പുലർച്ചെ മൂന്നിന് തുറന്നാൽ ഉച്ചയ്ക്ക് 2.30ന് അടക്കും. ഒരുമണിക്കൂറിനുശേഷം വീണ്ടും 3.30ന് തുറക്കും. പിന്നീട് രാത്രി ഒമ്പതുവരെ ദർശനം നടത്താം.