വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
1600785
Saturday, October 18, 2025 11:11 PM IST
കൊരട്ടി: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊരട്ടി പെരുമ്പി സ്വദേശി കൂട്ടാലപറമ്പിൽ ഷാജു(53) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 14ന് വൈകീട്ട് ഏഴരയോടെയാണ് സംഭവം.
ഉടൻ തന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊരട്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു. ഷാജു പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: വിനജ. മക്കൾ: വർണ, തീർഥ. മരുമകൻ: നിഖിൽ. സംസ്കാരം പിന്നീട്.