പൗരോഹിത്യ സുവർണജൂബിലിക്ക് അന്തിയുറങ്ങാൻ വീട് പദ്ധതി
1601424
Tuesday, October 21, 2025 1:05 AM IST
കുഴിക്കാട്ടുശേരി: ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യ സുവർണജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന അന്തിയുറങ്ങാൻ സ്വന്തമായൊരു വീട് പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വിയാനി ഭവൻ ഡയറക്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാ. ജോർജ് മംഗലൻ അധ്യക്ഷത വഹിച്ച് പദ്ധതി വിശദീകരിച്ചു.
മാതൃവേദി പ്രസിഡന്റ് ഷൈ നി ഫ്രാൻസിസ് പ്രസംഗിച്ചു. 15 ഭവനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഫാ. ജോർജ് മംഗലൻ പറഞ്ഞു. നാലു സെന്റ് ഭൂമിയിൽ 400 സ്ക്വയർഫീറ്റ് വീടാണ് ഈ പദ്ധതിയിലൂടെ പണിതു നല്കുന്നത്. കുഴിക്കാട്ടുശേരി ഇടവക മാതൃവേദി നേതൃത്വം നല്കി.