കോ​ട്ട​പ്പു​റം: കേ​ര​ള ലേ​ബ​ര്‍ മൂ​വ്മെ​ന്‍റ് കി​ഡ്സ് കോ​ട്ട​പ്പു​റ​ത്തി​ന്‍റെ​യും ഇ​റ്റാ​ലി​യ​ന്‍ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ടു​ക​ളെ കി​ഡ്സ് കാ​മ്പ​സി​ല്‍​വ​ച്ച് വി​ത​ര​ണം ചെ​യ്തു. കി​ഡ്സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​നു പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​എം. ജോ​ ണി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫാ. ​നി​ഖി​ല്‍ മു​ട്ടി​ക്ക​ല്‍, കെ​എ​ല്‍​എം സോ​ണ​ല്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ജി​തി​ന്‍, കെ​എ​ല്‍​എം കോ-​ഓ​ഡി​നേ​റ്റ​ര്‍ വി​ന​യ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കെ​എ​ല്‍​ എ​മ്മി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള അ​സം​ഘ​ടി​ത​രാ​യ തൊ​ ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ആ​ടു​ക​ളെ ന​ല്‍​കി​യ​ത്.