സുവോളജിക്കൽ പാർക്കിലേക്കു വാക്കത്തോൺ നടത്തി
1601155
Monday, October 20, 2025 1:10 AM IST
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ വാക്കത്തോണിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. തൃശൂർ ചേംബർ ഓഫ് കോമേഴ്സ്, വാക്കേഴ്സ് ക്ലബ് പാലസ് ഗ്രൗണ്ട്, വെറ്ററൻസ് അസോസിയേഷൻ പാലസ് ഗ്രൗണ്ട് എന്നിവയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
കുട്ടനെല്ലൂർ ഹൈലൈറ്റ് മാൾ പരിസരത്തുനിന്നാരംഭിച്ച വാക്കത്തോൺ റവന്യൂ മന്ത്രി കെ. രാജൻ, ചേംബർ ഓഫ്കോമേഴ്സ് പ്രസിഡന്റും കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വാക്കേഴ്സ് ക്ലബ് പാലസ് ഗ്രൗണ്ട് പ്രസിഡന്റ് പി.കെ. ജലീൽ, വാക്കേഴ്സ് ക്ലബ് പാലസ് ഗ്രൗണ്ട് സെക്രട്ടറി അഡ്വ. അക്കിലസ്, വെറ്ററൻസ് അസോസിയേഷൻ പാലസ് ഗ്രൗണ്ട് ട്രഷറർ ഷാജി ചെറിയാൻ, കോഓർഡിനേറ്റർ ജോജു വർക്കി തുടങ്ങിയവർ നേതൃത്വം നൽകി.