അമലയിൽ കഡാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി
1601415
Tuesday, October 21, 2025 1:05 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് ഇഎൻടി, അനാട്ടമി വിഭാഗങ്ങളുടെയും അസോസിയേഷൻ ഓഫ് ഓട്ടോ റൈനോലാറിങ്കോളജി തൃശൂർ ചാപ്റ്ററിന്റെയും തൃശൂർ ഇഎൻടി സർജൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രഷ് കഡാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി.
15 കഡാവറുകൾ ഉപയോഗിച്ചുള്ള കേരളത്തിലെതന്നെ ആദ്യത്തെ ദ്വദിന ലൈവ് ഡിസെക്ഷൻ വർക്ക്ഷോപ്പിൽ 10 മെഡിക്കൽ വിദഗ്ധർ പിജി വിദ്യാർഥികൾക്കും ഡോക്ടർമാർക്കും പരിശീലനം നൽകി.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനംചെയ്തു.
എഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് കുമാർ, ടെൻസ് സെക്രട്ടറി ഡോ. ഇന്ദുധരൻ, എഒഐ തൃശൂർ പ്രസിഡന്റ് ഡോ. ബിനു രാജു ജോർജ്, അമൃതയിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, അമല ഇഎൻടി മേധാവി ഡോ. ആൻഡ്രൂസ് സി. ജോസഫ്, പ്രഫ.ഡോ. അർജുൻ ജി. മേനോൻ, അനാട്ടമി പ്രഫസർ ഡോ. മിനി കരിയപ്പ എന്നിവർ പ്രസംഗിച്ചു.