സ്കൂട്ടർ യാത്രികൻ പുഴയിൽവീണു മരിച്ചു
1601131
Sunday, October 19, 2025 11:32 PM IST
ചാലക്കുടി: പരിയാരം കൊമ്പൻപാറ തടയണയുടെ മുകളിലുടെ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ പുഴയിലേക്ക് വീണ് ഒഴുക്കിൽ അകപ്പെട്ട് മുങ്ങി മരിച്ചു.പുളിയിലപ്പാറ പെരുമ്പടത്തിൽ കരുണൻ മകൻ രമേഷ് (42) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം.
സ്വകാര്യബസ് കണ്ടക്ടറായ രമേഷ് രാത്രി ബസ് ട്രിപ്പ് അവസാനിപ്പിച്ച് സ്കൂട്ടറിൽ കൊമ്പൻപാറ തടയണയുടെ മുകളിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സംഭവം കണ്ട ഒരാൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. ഇന്നലെ രാവിലെ ഫയർഫോഴ്സ് തെരച്ചിൽ നടത്തി കൊണ്ടിരിക്കെ വെട്ടുകടവ് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതിരപ്പിള്ളി പഞ്ചായത്ത് മെമ്പർ ആഷ്ലി ഭാര്യയാണ്.