ഇടവകദിനം ആഘോഷിച്ചു
1601433
Tuesday, October 21, 2025 1:05 AM IST
മണ്ണുത്തി: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവകദിനം, കുടുംബ യൂണിറ്റുകളുടെ വാർഷികം, ഭക്തസംഘടനകളുടെ വാർഷികം, മതബോധന വാർഷികം എന്നിവ ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഡോൺ ബോസ്കോ കോളജ് ഡയറക്ടർ ഫാ. സിനിൽ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷതവഹിച്ചു. ഡോ. കെ.എസ്. അനിൽ, അസിസ്റ്റന്റ് വികാരി ഫാ. നിധിൻ പൊന്നാരി, മദർ ജനറൽ സിസ്റ്റർ ആനി കുര്യാക്കോസ്, ട്രസ്റ്റിമാരായ ആന്റോ മാത്യു, തോമസ് എടമറ്റത്തിൽ, പിയൂസ് ചാലിശേരി, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ നോബി മേനാച്ചേരി, ഭക്തസംഘടന എകോപനസമിതി സെക്രട്ടറി ജോസ് നെല്ലങ്കര തുടങ്ങിയവർ സംസാരിച്ചു.